ബെറ്റർ ലൈഫ് ഫൗണ്ടേഷൻ കാസറഗോഡ് ആൽഫാ പാലിയേറ്റീവ് കെയറിലെ പരിചരണം ആവശ്യമായ കുട്ടികൾക്ക് കളിറിങ്ങ് പുസ്തകങ്ങൾ, സ്കെച്ച് പേനകൾ, കളിപ്പാട്ടങ്ങൾ എന്നിവ വിതരണം ചെയ്തു.
പരിപാടിയിൽ അധ്യാപകനായ സുബിൻ ജോസ് ആൽഫാ പാലിയേറ്റീവ് കെയറിലെ ഡോക്ടർ മുസ്തഫയ്ക്ക് സാധനങ്ങൾ കൈമാറി. കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ മുഹമ്മദ് റമീസ്, ഫിസിയോതെറാപ്പിസ്റ്റ് സുർജിത് എം.എം. ബെറ്റർ ലൈഫ് ഫൗണ്ടേഷൻ പ്രവർത്തകരായ മോഹൻദാസ് വയലാംകുഴി, ജോ അഗസ്റ്റിൻ എന്നിവർ സംബന്ധിച്ചു.