Kari Ila (കരി ഇല)

‘KARI ILA’ (കരി ഇല) is a Photostory created in Association with Women and Child Development Department by the Staffs and School counsellors to throw a light towards the Functionalities and Supports the department can give to victims of domestic violence and violence against children. We at Better Life Foundation are proud to share that this photo story was Conceived and Created By our Kerala Project Coordinator Mr. PRV under his creative venture, Mikhael Artography.

Department of Women and Child Development#BetterLifeFoundation#violence_against_women_and_children

Advertisement

Signature Campaign

ദേശീയ ബാലികാദിനത്തോടനുബന്ധിച്ചു കാസർകോട് ജില്ലാ വനിതാ ശിശു വികസന വകുപ്പ്, മഹിള ശക്തി കേന്ദ്ര, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് AKG ക്ലബ്ബിൽ നടന്ന Signature Campaign കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സുജ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യപ്രഭാഷണം കാസർകോട് ജില്ല പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത് നിർവ്വഹിച്ചു.

#NationalGirlChildDay#ICDS#WomenAndChild#MahilaShakthiKendra

Flowers of Hope

The aim of creating this project is to spread legal awareness and accurate information about legal rights to women across class and social hierarchies. It fits into the broader framework of Better Life Foundation of spreading legal awareness and making rights accessible. Today 26th January 2021 Republic Day, our new project Officially launched by Kasaragod District Chief Shilpa Dyavaiah IPS. The Constitution is the basic document which governs our rights and lays down the structure by which we are governed. Dr. B.R. Ambedkar is referred to as the Father of the Indian Constitution as he headed the Constituent Assembly and played an important part including individual and political rights against the state as well as group rights / socio-cultural rights of the marginalized section. Our constitution is the largest and most detailed in the world. It reflects the Democratic set up of Government. The Preamble is the soul of the Constitution. It includes the purpose, objectives and policies underlying provisions, in the Constitution. Important words include Sovereign, Socialist, Secular, Democratic, Republic and Justice, Equality and Fraternity. The Constitution contains a set of fundamental principles by which our nation is governed. Every law enacted by the government has to be in conformity with the Constitution. It spells out the Fundamental Rights and Duties of citizens. Directive Principles of State Policy and Universal Adult Franchise are two important parts of the Constitution. The Constitution creates checks and balances through Separation of Powers and the power of Judicial Review. It stipulates a combination of Federal and Unitary style of government. It provides for an independent Judiciary and Election Machinery. The Constitution offers Single Citizenship to citizens. Emergency Provisions are detailed for extraordinary situations. It is meant to help the participants of the workshop to negotiate their rights and understand the remedies available to them when rights are violated. Though most women hesitate to approach courts or the police to enforce their rights, knowledge of law is essential to understand the boundaries of law and to negotiate for securing the rights with the background of law. Written in a simple and lucid language, using a question and answer format, it deals with the entire gamut of rights ranging from the Constitutional scheme of rights and moves on to specific domains such as rights within marriage, violence against women, health and safety, rights under labor laws and other related statutes. The emphasis is not on exposing the participants to complicated and confusing legal provisions contained in various statutes. Instead the focus is on interpreting the legal provisions in a manner to protect rights and provide simple solutions to the problems faced by women. Better Life Foundation

#flowersofhope#BetterLifeFoundation#RepublicDay

International Girl Child Day – One Day Camp

വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മഹിളാ ശക്തി കേന്ദ്ര, കാസർഗോഡ്, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനാചരണത്തിൻ്റെ സമാപന ദിവസമായ 30/0/01/2021 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 04 മണി വരെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കാസർഗോഡ് സി വ്യൂ പാർക്കിൽ വെച്ച് നടന്ന പരിപാടി ബഹുമാനപ്പെട്ട ജില്ല സബ്ബ് ജഡ്ജ്, ഡി എൽ എസ് എ സെക്രട്ടറി ശ്രീ ശുഹൈബ് എം അവർകൾ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഡി എൽ എസ് എ സെക്ഷൻ ഓഫീസർ ശ്രീ ദിനേശ കെ, കാസർഗോഡ് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് ഓഫീസർ ശ്രീ മധു കാരക്കടവത്ത്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സൈമ, കാസറഗോഡ് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി അജിത, പരപ്പ ബ്ലോക്ക് സി ഡി പി ഒ ശ്രീമതി ധനലക്ഷ്മി, മഞ്ചേശ്വരം അഡീഷണൽ സി ഡി പി ഒ ശ്രീമതി ലതിക, ബെറ്റർ ലൈഫ് എൻജിഒ ഫൗണ്ടർ ശ്രീ പ്രിൻസ് രാജ് വടക്കേടത്ത്, ഫയർ ഫ്ളൈസ് എൻജിഒ ഫൗണ്ടർ ശ്രീ ഗൗതം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസ് ശ്രീമതി കവിത റാണി രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ബാലികാ ദിനാചരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ബഹുമാനപ്പെട്ട ജില്ലാ സബ്ബ് ജഡ്ജ് ശ്രീ ശുഹൈബ് എം അവർകൾ നിർവഹിച്ചു. പരിപാടിയിൽ കാസർഗോഡ് സി ഡി പി ഓ ശ്രീമതി സാഹിനി സ്വാഗതവും മഹിളാ ശക്തി കേന്ദ്ര വുമൺ വെൽഫെയർ ഓഫീസർ സുന എസ്. ചന്ദ്രൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന പരിപാടിക്കുശേഷം ശ്രീ വിജയൻ മാഷ് കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു. വിവിധ ഗെയിമുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ തുടങ്ങിയവ കുട്ടികളെ കൂടുതൽ ഊർജ്ജ്വ സ്വലരാക്കി. കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ എന്ന വിഷയത്തിൽ ശ്രീമതി അലോഷ്യ ജോസഫും കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ അഡ്വ നസീറും ക്ലാസ്സ് കൈകാര്യം ചെയ്തു.

Gender Awareness Program

വനിതാ ശിശു വികസന വകുപ്പ് ജില്ലാ വനിതാ ശിശു വികസന ഓഫീസ് മഹിളാ ശക്തി കേന്ദ്ര, പുത്തിഗെ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ജെൻഡർ പരിശീലന പരിപാടി സംഘടിപ്പിച്ചു. 26/02/2021 ന് ബാഡൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന പരിപാടി പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ജയന്തി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ആസിഫ് അലി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി അനിത, വാർഡ് മെമ്പർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മഹിളാ ശക്തി കേന്ദ്ര വുമൺ വെൽഫെയർ ഓഫീസർ സുന എസ് ചന്ദ്രൻ, ജില്ലാ കോർഡിനറ്റർ ശ്രീമതി പ്രസീത എന്നിവർ മഹിളാ ശക്തി കേന്ദ്രയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ജില്ലാ കോർഡിനേറ്റർ ശിൽപ ജെൻഡർ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു. ജെൻഡർ, സ്ത്രീ ശാക്തീകരണം, ജാഗ്രത സമിതി എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. വിജയൻ ശങ്കരംപാടി മോട്ടിവേഷനൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ബെറ്റർ ലൈഫ് എൻ ജി ഒ ഫൗണ്ടർ ശ്രീ മോഹൻദാസ് വയലാംകുഴി ജെൻഡർ ഇനെക്വാളിറ്റി എന്ന വിഷയത്തിൽ ചർച്ച നടത്തി. പരിപാടിയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്ത് സൂപ്പർ വൈസർ ശ്രീമതി സുനിത സ്വാഗതവും അംഗനവാടി വർക്കർ നന്ദിയും പറഞ്ഞു.

International Women’s Day Program

അന്താരാഷ്ട്ര വനിത ദിനം കാസർകോട് സബ് കളക്ടർ മേഖശ്രീ IAS ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വനിത ശിശു വികസന വകുപ്പ് ഓഫീസർ കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.വനിത ശിശു വികസന വകുപ്പ്, മഹിളാ ശക്തി കേന്ദ്ര, ICDS, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആണ് വനിതാദിനം ആഘോഷിച്ചത്.

#internationalwomensday

നല്ലനടപ്പ് സംവിധാനത്തേക്കുറിച്ചും നേർവഴി പദ്ധതിയെക്കുറിച്ചും കാസറഗോഡ് താലൂക് തല അവബോധ പരിപാടി

ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ DLSA കാസറഗോഡിന്റെയും ബെറ്റർ ലൈഫ് ഫൌണ്ടേഷൻന്റെയും സഹകരണത്തോടെ നല്ലനടപ്പ് സംവിധാനത്തേക്കുറിച്ചും നേർവഴി പദ്ധതിയെക്കുറിച്ചും കാസറഗോഡ് താലൂക് തല അവബോധ പരിപാടി നടത്തി. പരിപാടി അഡിഷണൽ മുൻസിഫ് & ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് -2 യഹ്യ ടി. കെ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോയ് ജോസഫ് മുഖ്യഥിതി ആയിരുന്നു. എക്‌സൈസ് പ്രിവെന്റിവ്‌ ഓഫീസർ സി. കെ. വി സുരേഷ്, മഹിളാ ശക്തി കേന്ദ്ര ജില്ലാ കോർഡിനേറ്റർ മാരായ ശില്പ. കെ, പ്രസീത എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് നല്ല നടപ്പ് നിയമത്തേക്കുറിച്ച് പ്രൊബേഷൻ ട്രൈനെർ രാജൻ വി യും പ്രൊബേഷൻ ഓഫീസുകൾ വഴി നടപ്പിലാക്കുന്ന ധന സഹായ പദ്ധതികളെക്കുറിച്ച് പ്രൊബേഷൻ അസിസ്റ്റന്റ് സലാവുദ്ധീൻ. ബി യും സംസാരിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ ബിജു. P സ്വാഗതവും ബെറ്റർ ലൈഫ് ഫൌണ്ടേഷൻ ഫൗണ്ടർ മോഹൻദാസ് വി. യു നന്ദിയും പറഞ്ഞു.

POSH ACT 2013 TRAINING PROGRAMME The Sexual Harassment of Women at Workplace

Department of Women and Child Development, District Women and Child Development Office, Mahila Shakti Kendra, DLSA Kasaragod, District Labour Office in Association with Better Life Foundation.Topic : POSH ACT 2013 TRAINING PROGRAMME The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013, commonly referred to as the ‘PoSH Act’ is an Indian law enacted with the objective of making workplaces safer for women by preventing, prohibiting and redressing acts of sexual harassment against them in the workplace.

#PoSHAct2013#Prevention#prohibition#redressal#sexualharassment#workplace#training#awareness

SVEEP 2021

Activities under Systematic Voters’ Education and Electoral Participation (SVEEP) Programme are undertaken to educate the electors regarding procedure relating to registration of name in Electoral Roll, correct of their existing particulars in Electoral Roll and deletion of name of shifted and deceased family members.

India is a democratic nation. In a democratic system, It is the right and duty of every Indian to vote. democracy is a form of government in which the people have the authority to choose their governing legislators. The SVEEP 2021 aims to raise awareness of the right to vote for, and inspire all citizens over the age of 18 to the mandatory voting in the election. Kasaragod District SVEEP 2021 Campaign Official Partner : Better Life Foundation Special Thanks Dr. D Sajith Babu IAS, Dist. Collector & Dist. Magistrate, Kasaragod Kavitha Rani Renjith Dist. SVEEP Nodal Officer, Dist. Programme Officer (ICDS), Department of Women & Child Development, Kasaragod Conceived By : Mohandas Vayalamkuzhy (Founder, Better Life Foundation)DOP : Ahmed AFRA Anchor (Malayalam) : Keerthy Jyothi (Media Coordinator, Better Life Foundation)Anchor ( Kannada) : Deepthi Arikkady (Volunteer, Better Life Foundation)

#SVEEP2021#electioncampaign#kl14#kasaragod#kerala#dovotemakevote

Malayalam
Kannada
SVEEP 2021 Kasaragod, Kerala – Official NGO Partner

Nervazhi Ashwasa Kit

സാമൂഹ്യ നീതി വകുപ്പ്ജില്ലാ പ്രൊബേഷൻ ഓഫീസ്, കാസറഗോഡ്Better life Foundation ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നനേർവഴി – ആശ്വാസ കിറ്റ് വിതരണം(നേർവഴി പദ്ധതി ഗുണഭോക്താക്കൾ, പ്രൊബേഷണർമാർ, മുൻ തടവുകാർ തുടങ്ങിയവരുടെ കുടുംബങ്ങൾക്കുള്ള ആരോഗ്യ -പോഷക കിറ്റ് വിതരണ പരിപാടി )2021 ജൂൺ 22, ചൊവ്വ രാവിലെ 10 മണിക്ക്Introduction & Welcome Speech : Sri. Mohandas V. U (Founder, Better Life Foundation)Presidential Address :Sri. Biju. P (District Probation Officer, Kasaragod)Inauguration : Smt. Sheeba Mumthaz C. K (District Social Justice Officer, Kasaragod)Cheif Guest :Smt. Kavitha Rani Renjith (District Women and Child Development Officer & District Programme Officer, ICDS Cell, Kasaragod)Vote of Thanks : Sri. Salavuddin. B (Probation Assistant)

Drugs Free Kasaragod

ഡ്രഗ്‌സ് ഫ്രീ കാസര്‍കോട് എന്ന സന്ദേശമുയര്‍ത്തി തയ്യാറാക്കിയ വീഡിയോ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധവാരത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പാണ് ചിത്രീകരണം നടത്തിയത്. വളര്‍ന്നു വരുന്ന തലമുറയില്‍ ലഹരിക്കെതിരായ ബോധവത്കരണം വളര്‍ത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ സന്ദേശങ്ങളോട് കൂടിയാണ് വീഡിയോ തയ്യാറാക്കിയത്. എ.ഡി.എം എ.കെ.രമേന്ദ്രന്‍ വീഡിയോ പ്രകാശനം ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടീ കമ്മീഷണര്‍ വിനോദ്.ബി.നായര്‍, ജില്ല പ്രോഗ്രാം ഓഫീസർ (ഐ.സി.ഡി.എസ്) & ജില്ല വനിതാ ശിശുവികസന വകുപ്പ് ഓഫീസർ, കവിതാ റാണി രഞ്ജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു എന്നിവര്‍ സംസാരിച്ചു. ജില്ല സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് സി.കെ അധ്യക്ഷത വഹിച്ചു. മഹിള ശക്തി കേന്ദ്ര, നാഷണൽ ന്യൂട്രീഷൻ മിഷൻ ജീവനക്കാർ പങ്കെടുത്തു. ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ പ്രതിനിധി മോഹന്‍ദാസ് വയലാംകുഴിയാണ് സാമൂഹ്യ നീതി വകുപ്പിന് വേണ്ടി വീഡിയോ ചിത്രീകരണം നടത്തിയത്.

#drugsfreekasaragod

കനൽ

കനൽ – സ്ത്രീസുരക്ഷയ്ക്കായി പുത്തൻ ചുവടുവെപ്പ്.വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് കാസർഗോഡ് , ജില്ല ഐസിഡിഎസ് പ്രോഗ്രാം ഓഫീസ്മഹിളാ ശക്തി കേന്ദ്ര കാസർഗോഡ് ,ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി, ബെറ്റർ ലൈഫ് ഫൗണ്ടേഷൻഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽസ്ത്രീ സുരക്ഷയ്ക്കയുള്ള കർമ്മ പരിപാടിയുടെ ഉദ്ഘാടനം 23/07/2021 ന് 7 മണിക്ക് പരിപാടിയോട് അനുബന്ധിച്ച് ജെൻഡർ & റിലേഷൻ, ജെൻഡർ & ലോഎന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.സ്വാഗതം: ബിന്ദു. സി. എ (ജില്ലാ ശിശു സംരക്ഷണ ഓഫീസർ, കാസറഗോഡ്)അധ്യക്ഷ: കവിത റാണി രഞ്ജിത്ത് ( വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ഓഫീസർ കാസർഗോഡ്)ഉദ്ഘാടനം: ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻമുഖ്യാതിഥി: ബഹു. ശുഹൈബ്.എം (സബ്ബ് ജഡ്ജ്, സെക്രട്ടറി DLSA)ആശംസ: അജിത (സബ്ബ് ഇൻസ്പെക്ടർ, വനിതാ പൊലീസ് സ്റ്റേഷൻ, കാസർഗോഡ്)ക്ലാസ്സ്: ജെൻഡർ & റിലേഷൻസന്തോഷ്. K C (ജൻഡർ കൺസൾട്ടൻഡ്)ജെൻഡർ & ലോഅഡ്വ. ആലീസ് കൃഷ്ണൻനന്ദി: ജ്യോതി.പി (CDPO, Icds മഞ്ചേശ്വരം പ്രൊജക്റ്റ്)പങ്കെടുക്കുന്നവർ: AWW, AWH, cdpo, icds സൂപ്പർവൈസേഴ്സ്, മിനിസ്റ്റീരിയൽ സ്റ്റാഫ്, സ്കൂൾ കൗൺസിലേഴ്സ്, NNM സ്റ്റാഫ്, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കേ്സ്, പഞ്ചായത്ത് തല ജാഗ്രതാ സമിതി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, NGO പ്രതിനിധികൾ etc.

Join Zoom Meetinghttps://us02web.zoom.us/j/82138968902…Meeting ID: 821 3896 8902Passcode: 707842

Orange the world – End violance against women Now

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ജില്ലയിൽ 25 നവംബർ മുതൽ ഡിസംബർ 10 വരെ വിവിധ പരിപാടികൾ ജില്ലയിൽ നടത്തി വരുന്നു. ഈ വർഷത്തെ തീം അയ Orange the world – End violance against women Now! പ്രചരണത്തിന് തുടക്കംകുറിച്ചുകൊണ്ട് ഇന്ന് സൈക്കിൾ റാലി ഉദിനൂർ സ്കൂൾ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ട് പരിപാടി ആരംഭിച്ചു.WINGS ON WHEELSവനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ICDS ജില്ല പ്രോഗ്രാം ഓഫീസ്, മഹിളാ ശക്തി കേന്ദ്ര, നാഷണൽ നുട്രിഷൻ മിഷൻ കാസർഗോഡ്, ICDS നീലേശ്വരം അഡീഷണൽ, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ജി.എച്ച്.എസ്.എസ്. ഉദിനൂർ, ജനമൈത്രി പോലീസ് ചന്തേര, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽInternational day for the elimination of violence against women ദിനാചരണത്തിൻ്റെ ഭാഗമായിസൈക്കിൾ റാലി സംഘടിപ്പിക്കുന്നു.ORANGE THE WORLD25/11/2021@9:30 amസ്വാഗതം:ബീന (CDPO, ഐ സി ഡി എസ് പ്രോജക്ട് നീലേശ്വരം അഡീഷനൽ)അധ്യക്ഷ: പി.വി. ലീന (പ്രിൻസിപ്പാൾ GHSS ഉദിനൂർ)ഉദ്ഘാടനം:ശ്രീദാസ് എം വിസബ് ഇൻസ്പെക്ടർചന്തേര പോലീസ് സ്റ്റേഷൻആശംസ: ടി.വിജി( വാർഡ് മെമ്പർ)സുരേഷ് കാനം (ജനമൈത്രി ബിറ്റ് ഓഫീസർ ചന്തേര പോലീസ് സ്റ്റേഷൻ)സുധീഷ് പി പിജനമൈത്രി ബിറ്റ് ഓഫീസർ ചന്തേര സ്റ്റേഷൻ)പി.വി. ജയപ്രഭ (ഹെഡ്മിസ്ട്രസ്സ് GHSS ഉദിനൂർ)രമേശൻ കിഴക്കൂൽPTA , പ്രസിഡന്റ് (GHSS ഉദിനൂർ)നന്ദി: സുന.എസ്.ചന്ദ്രൻ വനിതാ ക്ഷേമ ഓഫീസർ മഹിളാ ശക്തി കേന്ദ്രമഹിളാ ശക്തി കേന്ദ്ര ജില്ലാ കോഓർഡിനേറ്റർ ശിൽപ. കേ, നാഷനൽ ന്യൂട്രീഷ്യൻ മിഷൻ ജീവനക്കാരായ വിപിൻ പവിത്രൻ, രഞ്ജിഷ.എം, അധ്വൈദ്, സ്കൂൾ കൗൺസിലേഴ്‌സ്, അണിമ, ശ്രുതി, ശ്രീപ്രഭ, അംഗനവാടി വർക്കേഴ്സ്, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഫൗണ്ടർ മോഹൻദാസ് വയലാംകുഴി, എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

മഞ്ചേശ്വരം താലൂക്ക് തല പ്രൊബേഷൻ അവബോധപരിപാടി സംഘടിപ്പിച്ചു

മഞ്ചേശ്വരം : പ്രൊബേഷൻ പക്ഷാചാരണം -2021 ന്റ ഭാഗമായി മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജിൽ മഞ്ചേശ്വരം താലൂക്ക് തല പ്രൊബേഷൻ അവബോധപരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് കാസറഗോഡ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടേയും (DLSA),
ബെറ്റർ ലൈഫ് ഫൗണ്ടേഷന്റെയും, മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജ്, നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ നടത്തിയ മഞ്ചേശ്വരം താലൂക്ക് തല പ്രൊബേഷൻ അവബോധ രൂപീകരണ പരിപാടിയുടെ ഉദ്ഘാടനം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉണ്ണിക്കൃഷ്ണൻ. കെ.ജി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് അലി. കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്ഷൻ ഓഫീസർ കെ. ദിനേശാ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ പി. ബിജു. മോഡറേറ്ററായി.
വൈസ് പ്രിൻസിപ്പൽ & കന്നഡ വിഭാഗം അസോസിയേറ്റ് പ്രൊഫസർ അമിത എസ്, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. ദിവ്യ എസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ ബിജു.പി സ്വാഗതവും, എൻ.എസ്.എസ്. സെക്രട്ടറി ശരത് ക്ളീറ്റസ് നന്ദിയും പറഞ്ഞു. പ്രൊബേഷൻ നിയമവും നല്ലനടപ്പ് സംവിധാനവും നേർവഴി പദ്ധതിയും ആഫ്റ്റർ കെയർ പരിപാടികളും എന്നീ രണ്ടു വിഷയങ്ങളിൽ പ്രൊബേഷൻ ട്രെയിനറും ബെറ്റർ ലൈഫ് ഫൗണ്ടഷൻ സ്ഥാപകനുമായ മോഹൻദാസ് വയലാംകുഴി അവതരണം നടത്തി. തുടർന്ന് “കുറ്റവാളികളെ തിരുത്താം- കുറ്റകൃത്യം തടയാം” എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ജില്ലാ പ്രൊബേഷൻ അസിസ്റ്റന്റ് ബി. സലാവുദ്ദിൻ അവതരണം നടത്തി, ജില്ല പ്രൊബേഷൻ ഓഫീസർ പി.ബിജു മോഡറേറ്റർ ആയി. എൺപതിലധികം എൻ എസ് എസ് വളന്റിയർമാർ പരിപാടിയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 1: 30 ന് ആരംഭിച്ച പരിപാടി പ്രൊബേഷൻ ഐ ഇ സി ക്യാമ്പയിൻ പോസ്റ്റർ പ്രദർശനത്തോടെ വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.

വെള്ളരിക്കുണ്ട് താലൂക്ക് തല പ്രൊബേഷൻ അവബോധപരിപാടി സംഘടിപ്പിച്ചു

എളേരിത്തട്ട് : പ്രൊബേഷൻ പക്ഷാചാരണം -2021 ന്റ സമാപന സമ്മേളനത്തിന്റെ ഭാഗമായി എളേരിത്തട്ട് ഇ. കെ. നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ അന്തർദേശീയ മനുഷ്യാവകാശ ദിനാചാരണവും വെള്ളരിക്കുണ്ട് താലൂക്ക് തല പ്രൊബേഷൻ അവബോധപരിപാടിയും സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് കാസറഗോഡ് ജില്ലാ പ്രൊബേഷൻ ഓഫീസ്, ഹോസ്ദുർഗ് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും (TLSC),ബെറ്റർ ലൈഫ് ഫൗണ്ടേഷന്റെയും, എളേരിത്തട്ട് ഇ. കെ. നായനാർ മെമ്മോറിയൽ ഗവ:കോളേജ്, നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് തല പ്രൊബേഷൻ അവബോധ രൂപീകരണ പരിപാടിയുടെ ഉദ്ഘാടനം മനുഷ്യാവകാശദിന സന്ദേശത്തോടെ ജയിൽവകുപ്പ് റീജിയണൽ വെൽഫെയർ ഓഫീസർ (ഉത്തരമേഖല) മുകേഷ്. കെ.വി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സോൾജി.കെ. തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ പി. ബിജു. മോഡറേറ്ററായി.കോളേജ് വൈസ് പ്രിൻസിപ്പാൾ സി. ടി.ശശി, എൻ എസ് എസ്.പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിൻസ് ജോസഫ്, പ്രകാശൻ. കെ, ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വളന്റിയർ മഹേശ്വരി എന്നിവർ ആശംസകൾ അർപ്പിച്ചു. ബെറ്റർ ലൈഫ് ഫൗണ്ടഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി നന്ദി പറഞ്ഞു. പ്രൊബേഷൻ നിയമവും നല്ലനടപ്പ് സംവിധാനവും നേർവഴി പദ്ധതിയും ആഫ്റ്റർ കെയർ പരിപാടികളും എന്നീ രണ്ടു വിഷയങ്ങളിൽ പ്രൊബേഷൻ ട്രെയിനർ ബി.സലാവുദ്ധീൻ അവതരണം നടത്തി. തുടർന്ന് “കുറ്റവാളികളെ തിരുത്താം- കുറ്റകൃത്യം കുറയ്ക്കാം ” എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു മോഡറേറ്റർ ആയി. നൂറിലധികം എൻ എസ് എസ് വളന്റിയർമാർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ 10: 15 ന് ആരംഭിച്ച പരിപാടി പ്രൊബേഷൻ ഐ ഇ സി ക്യാമ്പയിൻ പോസ്റ്റർ പ്രദർശനത്തോടെ ഉച്ച കഴിഞ്ഞു 2 മണിക്ക് അവസാനിച്ചു.

ഹോസ്ദുർഗ് താലൂക് തല പ്രൊബേഷൻ അവബോധപരിപാടി സംഘടിപ്പിച്ചു

മടിക്കൈ : പ്രൊബേഷൻ പക്ഷാചാരണം -2021 ന്റ ഭാഗമായി മടിക്കൈ ഐ എച്ച് ആർ ഡി മോഡൽ കോളേജിൽ ഹോസ്ദുർഗ് താലൂക് തല പ്രൊബേഷൻ അവബോധപരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് കാസറഗോഡ് ജില്ലാ പ്രൊബേഷൻ ഓഫീസ് ഹോസ്ദുർഗ് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും,(TLSC),ബെറ്റർ ലൈഫ് ഫൌണ്ടേഷന്റെയും, മോഡൽ കോളേജ്, (IHRD) മടിക്കൈ നാഷണൽ സർവീസ് സ്കീം(NSS) യൂണിറ്റിന്റയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ നടത്തിയ ഹോസ്ദുർഗ് താലൂക് തല പ്രൊബേഷൻ അവബോധ രൂപീകരണ പരിപാടിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. വി.കരുണാകരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി (TLSC) സെക്രട്ടറി പി. വി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ പി. ബിജു. മോഡറേറ്ററായി.എൻ എസ് എസ്.പ്രോഗ്രാം ഓഫീസർ വീണ. വി. ആശംസകൾ അർപ്പിച്ചു. ബെറ്റർ ലൈഫ് ഫൗണ്ടഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി നന്ദി പറഞ്ഞു. പ്രൊബേഷൻ നിയമവും നല്ലനടപ്പ് സംവിധാനവും നേർവഴി പദ്ധതിയും ആഫ്റ്റർ കെയർ പരിപാടികളും എന്നീ രണ്ടു വിഷയങ്ങളിൽ പ്രൊബേഷൻ ട്രൈനെർ സലാവുദ്ധീൻ അവതരണം നടത്തി. തുടർന്ന് “കുറ്റവാളികളെ തിരുത്താം- കുറ്റകൃത്യം തടയാം” എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു മോഡറേറ്റർ ആയി. 85 ലധികം എൻ എസ് എസ് വളന്റിയർമാർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ 10: 15 ന് ആരംഭിച്ച പരിപാടി പ്രൊബേഷൻ ഐ ഇ സി ക്യാമ്പയിൻ പോസ്റ്റർ പ്രദർശനത്തോടെ ഉച്ച കഴിഞ്ഞു 2 മണിക്ക് അവസാനിച്ചു.

കാസറഗോഡ് താലൂക് തല പ്രൊബേഷൻ അവബോധപരിപാടി സംഘടിപ്പിച്ചു

കാസറഗോഡ് : പ്രൊബേഷൻ പക്ഷാചാരണം -2021 ന്റ ഭാഗമായി മുന്നാട് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കാസറഗോഡ് താലൂക് തല പ്രൊബേഷൻ അവബോധപരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് കാസറഗോഡ് ജില്ലാ പ്രൊബേഷൻ ഓഫീസ് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും,ബെറ്റർ ലൈഫ് ഫൌണ്ടേഷന്റെയും, മുന്നാട് പീപ്പിൾസ് കോളേജ് നാഷണൽ സർവീസ് സ്കീം(NSS) യൂണിറ്റിന്റയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ നടത്തിയ കാസറഗോഡ് താലൂക് തല പ്രൊബേഷൻ അവബോധ രൂപീകരണ പരിപാടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജ്ഡ്ജുമായ എം.സുഹൈബ് നിർവഹിച്ചു.കോളേജ് പ്രിൻസിപ്പാൾ Dr. സി. കെ. ലൂക്കോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കാസറഗോഡ് സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് എൻ.ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ എസ് എസ്.പ്രോഗ്രാം ഓഫീസർ ഇ.രഞ്ജിത് കുമാർ ആശംസകൾ അർപ്പിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു സ്വാഗതവും ബെറ്റർ ലൈഫ് ഫൗണ്ടഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി നന്ദിയും പറഞ്ഞു. നല്ലനടപ്പ് സംവിധാനവും നേർവഴി പദ്ധതിയും എന്ന വിഷയത്തിൽ പ്രൊബേഷൻ ട്രൈനെർ രാജൻ മാസ്റ്റർ അവതരണം നടത്തി. തുടർന്ന് കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങൾ തടയാം എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ്. സി. കെ മോഡറേറ്റർ ആയി. BSW, BBA വിദ്യാർഥികളായ 65ലധികം എൻ എസ് എസ് വളന്റിയർമാർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ 9:30യ്ക് ആരംഭിച്ച പരിപാടി പ്രൊബേഷൻ ഐ. ഇ. സി കാമ്പയിൻ പോസ്റ്റർ പ്രദർശനത്തോട് കൂടി ഉച്ച കഴിഞ്ഞു 1:30യ്ക്ക് അവസാനിച്ചു.

#probationweek#socialjusticedepartment

Orientation on Better Life Foundation

Interactive session conducted by Prince Raju Vadakkedathu (Project Coordinator, Better Life Foundation) Orientation on Better Life Foundation with MSW Students – Department of Social Work – Central University of Kerala As part of orientation, Better Life Foundation conducted an online discussion with the First semester MSW Students from Central University regarding the Vision Mission and Programs of the Foundation and also had discussion regarding the roles of Social Workers in different aspects of life as well as in Environmental, Social and Educational Sectors.

#OrientationProgram#BetterLifeFoundation

Postpartum Depression

Central University of Kerala, Centre for Women’s studies in association with Department of Women and Child Development, ICDS District Programme Office, District Women and Child Development Office, Mahila Shakthi Kendra, National Nutrition Mission, Kasaragod & Better Life Foundation organizing an awareness class on topic Postpartum Depression its Causes and Prevention

Date: 20/01/2022 at 3.00 pm.

Welcome Speech :
Dr. Chithra Manisseri
Assistant Professor
Dept.of Plant Science, Central University of Kerala

Keynote Address :
Mohandas V U
Founder Better Life Foundation

Felicitation:
Dr Supriya P
Coordinator
Centre for Women’s Studied, Central University of Kerala

Shimna V S
District Women and Child Development Officer
Department of Women and Child Development
Kasaragod

Beenamma Jacob
District Programme Officer
ICDS, Department of Women and Child Development
Kasaragod

Topic – Postpartum Depression its Causes and Prevention

Resources Person:
Dr Jayalakshmi Rajeev
Assistant Professor
Department of Public Health and Community Medicine
Central University of Kerala

Vote of thanks :
Shilpa. K
(District Coordinator, Mahila Shakthi Kendra Kasaragod)

To join the google meeting please click on the below link
meet.google.com/pmf-fgnz-jdu